സിനിമാനടന്‍ കൊച്ചുപ്രേമന്‍ (68) അന്തരിച്ചു. ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികില്‍സലിയായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മലയാള ചലച്ചിത്ര അഭിനേതാവും കോമഡി റോളുകൾ കൈകാര്യം ചെയ്യുന്ന നടനുമാണ് കെ.എസ്.പ്രേംകുമാർ എന്നറിയപ്പെടുന്ന കൊച്ചുപ്രേമൻ. 1996-ൽ റിലീസായ ദില്ലിവാല രാജകുമാരൻ എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിൽ സജീവമായത്.1979-ൽ റിലീസായ ഏഴു നിറങ്ങൾ എന്ന സിനിമയാണ് കൊച്ചുപ്രേമൻ്റെ ആദ്യ സിനിമ. 250 ഓളം ചിത്രങ്ങളിൽ വേഷമിട്ട കൊച്ചുപ്രേമൻ സിനിമ കൂടാതെ ടെലി-സീരിയലുകളിലും സജീവമായിരുന്നു. പട്ടാഭിഷേകം, ഓര്‍ഡിനറി, ആക്ഷന്‍ ഹീറോ ബിജു, ട്രിവാന്‍ഡ്രം ലോഡ്ജ്, മായാമോഹിനി, മാട്ടുപ്പെട്ടിമച്ചാന്‍ തുടങ്ങി ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചു.
News Access is a website that aims to bring the latest news to its readers as quickly as possible......