Skip to main content

Posts

ഏഴ്​ ദിവസം ക്വാറൻറീൻ ക​ര്‍ശ​ന​മാ​ക്കി ....

പു​തി​യ വ​ക​ഭേ​ദ​മാ​യ 'ഒ​മൈ​ക്രോ​ണ്‍' (B.1.1.529) ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​ന​ത്തും ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ ജാ​ഗ്ര​ത നി​ർ​ദേ​ശം. വിദേശത്ത് നിന്നും ​സ്ഥാ​ന​ത്ത് എ​ത്തുന്നവർ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ വീ​ണ്ടും ആ​ർ.​ടി.​പി.​സി.​ആ​റി​ന്​ വി​ധേ​യ​മാ​ക​ണം. ക​ര്‍ശ​ന​മാ​യി ഏ​ഴ്​ ദി​വ​സം ക്വാ​റ​ൻ​റീ​നി​ലുo ഇരിക്കണം.കേ​ന്ദ്ര മാ​ര്‍ഗ​നി​ര്‍ദേ​ശ പ്ര​കാ​രം ഇ​ന്ത്യ​യി​ലേ​ക്ക് വ​രു​ന്ന എ​ല്ലാ യാ​ത്ര​ക്കാ​രും 72 മ​ണി​ക്കൂ​റി​ന​കം ആ​ർ.​ടി.​പി.​സി.​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തി എ​യ​ര്‍സു​വി​ധ പോ​ര്‍ട്ട​ലി​ല്‍ അ​പ്​​ലോ​ഡ് ചെ​യ്യ​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ല്‍ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ങ്കി​ലും എ​ല്ലാ​വ​രും കോ​വി​ഡ് മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ള്‍ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും മ​ന്ത്രി വീ​ണ ജോ​ർ​ജ്​ പ​റ​ഞ്ഞു.

ക്രൂഡ് ഓയിൽ വില ഇടിഞ്ഞു....Petrol, Diesel വിലയിൽ മാറ്റമില്ല

ക്രൂഡ് ഓയിൽ വില ഒറ്റ ദിവസം പത്ത് ഡോളറോളം ഇടിഞ്ഞിട്ടും ഇന്ധന വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്  ഇന്ത്യയിലെ എണ്ണക്കമ്പനികളും സർക്കാരുകളും . അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ കുറഞ്ഞ് മൂന്ന് ദിവസമാകുമ്പോഴും ഇന്ത്യയിൽ എണ്ണവിലയിൽ മാറ്റമില്ല. വില കുറയ്ക്കാൻ സർക്കാരുകളുടെ ഭാഗത്ത് നിന്നും എണ്ണക്കമ്പനികൾക്ക് മേൽ യാതൊരു സമ്മർദ്ദവും ഉണ്ടായിട്ടുമില്ല.പെട്രോളിന്റെ എക്സൈസ് തീരുവയിൽ അഞ്ച് രൂപയും ഡീസലിന്റെ എക്സൈസ് തീരുവയിൽ പത്ത് രൂപയും കേന്ദ്രം കുറച്ചിരുന്നു. ഇതിന് ശേഷം കഴിഞ്ഞ മൂന്നാഴ്ചയായി വിലയിൽ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ ഇതിനിടെ പലപ്പോഴും ഇടിവുണ്ടായി. കഴിഞ്ഞ ദിവസം കൊവിഡ് ഒമിക്രോൺ ഭീതിയെ തുടർന്ന് ക്രൂഡ് ഓയിൽ വില 82 ഡോളറിൽ നിന്ന് 72 ഡോളറിലേക്ക് താഴ്ന്നിരുന്നു.