Skip to main content

Posts

ഇവിടെ , എന്ത് വസ്ത്രമെടുത്താലും വില ഒരു രൂപ മാത്രം!

സെപ്തംബർ 12 നാണ് ബെംഗളൂരു ഇലക്ട്രോണിക് സിറ്റിക്ക് അടുത്തുള്ള ലവകുശ ലേ ഔട്ടിൽ ഒരു തുണിക്കട തുടങ്ങിയത്. ഞായറാഴ്ച മാത്രം തുറക്കുന്ന കട. നിർധനരും നിരാലംബരുമായ മനുഷ്യരെ സഹായിക്കാൻ മെലിഷ നൊറോഞ്ഞ, വിനോദ് പ്രേം ലോബോ, നിതിൻ കുമാർ, വിഗ്നേഷ് എന്നീ  നാല് സുഹൃത്തുക്കൾ ചേർന്ന് ആരംഭിച്ച ഒരു സംരംഭമാണിത്.. മംഗളൂരു സെന്റ് അലോഷ്യസ് കോളേജിലെ (St Aloysious College) പഠന കാലത്ത് തന്നെ ഈ നാൽവർ സംഘം കോളേജ് വിദ്യാർത്ഥികളിൽ നിന്ന് തുണികൾ ശേഖരിച്ച് ദരിദ്രരായവർക്ക് കൈമാറിയിരുന്നു. പിന്നീട് ജോലി നേടി പലവഴിക്ക് പിരിഞ്ഞ ഇവർ നീണ്ട 19 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും ഒത്തുചേർന്നത്.സമൂഹത്തിൽ അവഗണിക്കപ്പെടുന്ന ദരിദ്രരായവർക്ക് വൃത്തിയുള്ള വസ്ത്രങ്ങൾ ലഭ്യമാക്കുകയെന്നതായിരുന്നു ഇവരുടെ ലക്ഷ്യം. പാവപ്പെട്ടവർക്കായി  തുടങ്ങിയ ഒരു ക്ലോത്ത് ബാങ്ക് (Clothes Bank). ഇവിടെ നിർധനരായ ആർക്കും ഏത് വസ്ത്രവും ഒരു രൂപ വിലയിൽ കിട്ടും. ഷർട്ടുകൾ, പാന്റുകൾ, സ്കർട്ടുകൾ, സാരികൾ, ജാക്കറ്റുകൾ, കുട്ടികളുടെ വസ്ത്രങ്ങളെല്ലാം ഈ കടയിൽ ലഭ്യമാണ്. പ്രായത്തിനും വലിപ്പത്തിനും അനുസരിച്ച് തുണികൾ അടുക്കിവെക്കാൻ കടയിൽ രണ്ട് ജീവനക്കാരുമു...

100 രൂപക്ക് മുകളിലെ ഓരോ മൊബൈൽ റീചാർജിനും 2 രൂപ പ്രൊസസിങ് ഫീസ്- phonepe

നിലവിൽ യുപിഐ വിപണിയിലെ ഒന്നാമനാണ് ഫോൺ പേ. സെപ്തംബറിൽ 165 കോടി ഇടപാടുകളാണ് ഫോൺ പേ പ്ലാറ്റ്ഫോം വഴി നടന്നത്. ഫോൺ പേയാണ് പുതിയ ഒരു തീരുമാനവുമായി വന്നിരിക്കുന്നത് , തങ്ങളുടെ UPI സേവനങ്ങൾക്കെല്ലാം ഇനി മുതൽ ഉപഭോക്താക്കൾ പ്രൊസസിങ് ഫീസ് നൽകണം. യുപിഐ ഇടപാടുകൾക്ക് ഫീസീടാക്കുന്ന ആദ്യ കമ്പനിയാണ് ഫോൺ പേ. വൈകാതെ മറ്റുള്ളവരും ഇതേ പാത പിന്തുടരാനാണ് സാധ്യത.  ഇനി മുതൽ മൊബൈൽ റീചാർജിന്  ഫീസീടാക്കാനാണ് തീരുമാനം. 50 രൂപയ്ക്ക് മുകളിലുള്ള റീചാർജിന് ഉപഭോക്താവിൽ നിന്ന് ഒരു രൂപ മുതൽ രണ്ട് രൂപ വരെ പ്രൊസസിങ് ഫീസ്  ഈടാക്കാനാണ് തീരുമാനം. 50 നും 100 നും ഇടയിലെ റീചാർജിന് ഒരു രൂപയും നൂറിന് മുകളിലെ റീചാർജിന് രണ്ട് രൂപയുമാണ് നൽകേണ്ടത്. 40 ശതമാനം മാർക്കറ്റ് ഷെയറാണ് കമ്പനിക്കുള്ളത്. ഇതൊരു സാധാരണ ഇന്റസ്ട്രി പ്രാക്ടീസെന്നാണ് കമ്പനിയുടെ വാദം. തങ്ങൾ ക്രഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള പേമെന്റുകൾക്ക് ഇപ്പോൾ തന്നെ പ്രൊസസിങ് ഫീ ഈടാക്കുന്നുണ്ടെന്നും കമ്പനി പറയുന്നു.