Skip to main content

Posts

60 അടിയിൽ ഒരു പൂക്കളം ഒരുക്കി ഡവിൻചി സുരേഷ്

ശ്രീ നാരായണ ഗുരുദേവ ജയന്തിയോട് അനുബന്ധിച്ച് പൂക്കൾ കൊണ്ട് ഗുരുദേവന്റെ  ഛായചിത്രം ഒരുക്കി SNDP യോഗം കൊടുങ്ങല്ലൂർ യൂണിയൻ . പ്രശസ്ത കലാകാരൻ ഡാവിൻചി സുരേഷിന്റെ ആശയവും ആവിഷ്ക്കാരവുമാണ് ഈ ലോക ശ്രദ്ധ നേടുന്ന ഈ കലാസൃഷ്ടി.60 അടി വലിപ്പമുണ്ട്  ഈ പൂചിത്രചിത്രത്തിന് . എട്ടു മണിക്കൂറോളം സമയം ചിലവഴിച്ച് ഓറഞ്ചു ചെണ്ടുമല്ലി , മഞ്ഞ ചെണ്ടുമല്ലി , മഞ്ഞ ജെമന്തി, വെള്ള ജെമന്തി,  ചില്ലിറോസ് , അരളി , ചെത്തിപ്പൂ , വാടാമല്ലി  എന്നീ പൂക്കള്‍ ഉപയോഗിച്ചായിരുന്നു  ചിത്ര നിർമ്മാണം. കൊടുങ്ങല്ലൂരിൽ പ്രവർത്തിക്കുന്ന കണ്ണകി ഫ്ലവേഴ്സ് ഉടമ ഗിരീഷാണ്  ഏകദ്ദേശം ഒരു ടൺ പൂക്കള്‍ സംഭാവനയായി നല്‍കിയത്  . കൊടുങ്ങല്ലൂര്‍   കായല്‍ തീരത്തുള്ള കേബീസ് ദര്‍ബാര്‍ കണ്‍വെൺഷന്‍ സെന്റെറിൽ ആണ് പൂക്കളം ഒരുക്കിയത്.  ഡാവിഞ്ചി സുരേഷിന്‍റെ  എഴുപത്തി മൂന്നാമത്തെ മീഡിയമാണ് പൂക്കള്‍ കൊണ്ടുള്ള ഗുരുവിന്റെ ഛായാചിത്രം.  പൂക്കളമൊരുക്കാന്‍  ഫെബി,ഷാഫി, ഇന്ദ്രജിത്ത് ,ഇന്ദുലേഖ , ദേവി , മിഥുന്‍ , റിയാസ് ദർബാർ എന്നിവരാണ് സഹായികൾ . എസ്. എൻ.ഡി.പി. യോഗം കൊടുങ്ങല്ലൂർ യൂണിയൻ സെ...

30000 ബുക്കിങ് കവിഞ്ഞു സിപിംള്‍ വണ്‍

സ്വാതന്ത്ര്യ ദിനത്തിലാണ് ബെംഗളൂരു ആസ്ഥാനമായുള്ള ഇ വി സ്റ്റാര്‍ട്ടപ്പായ സിംപിള്‍ എനര്‍ജിയുടെ പുതിയ ഇലക്ട്രിക് സ്‌കൂട്ടറായ സിംപിള്‍ വണ്‍ ഇന്ത്യന്‍ വിപണയില്‍ അവതരിപ്പിക്കുന്നത്. മണിക്കൂറില്‍ 105 കിലോമീറ്റര്‍ ആണ് ബൈക്കിന്റെ വേഗത. ഒരു മണിക്കൂറിനുള്ളില്‍ പൂര്‍ണ ചാര്‍ജിംഗ് സാധ്യമാകും. വെറും ഒരു മിനുട്ട് ചാര്‍ജിംഗില്‍ 2.5 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കാനാകുമെന്നും കമ്പനി വ്യക്തമാക്കുന്നു. ചുരുങ്ങിയ ദിവസങ്ങള്‍ക്കകം 30,000ത്തോളം ബുക്കിംഗുകളാണ് സ്‌കൂട്ടറിന് ലഭിച്ചത്. 1.10 ലക്ഷം രൂപയാണ് വാഹനത്തിന് വില. 1,947 രൂപ നല്‍കി വാഹനം ബുക്ക് ചെയ്യാം. സ്വാതന്ത്ര്യം ലഭിച്ച വര്‍ഷത്തിന്റെ സ്മരണയിലാണ് ബുക്കിംഗ് തുക 1947 ആയി നിശ്ചയിച്ചിരിക്കുന്നത്.