ഈ ആധുനിക ലോകത്തിൽ US ഉൽപന്നങ്ങളോ സേവനങ്ങളോ ഉപയോഗിക്കാത്തവരായി ആരുംതന്നെയില്ല. Google, Netflix, windows, Apple, Facebook, Amazon തുടങ്ങിയവയുടെ ഉൽപന്നങ്ങളും സേവനങ്ങളും നാം ദിനവും ഉപയോഗിക്കുന്നതാണ്. ഗൂഗിൾ ഇല്ലാത്ത ഒരു ലോകത്തെ പറ്റി ചിന്തിക്കാൻ പോലും ആവാത്ത ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്, അങ്ങിനെയുള്ള ഗൂഗിൾ കമ്പനിയുടെ കുറച്ച് ഓഹരികൾ നമുക്ക് വാങ്ങാൻ കഴിഞ്ഞാലോ . ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലും വരെ വ്യാപിച്ചു കിടക്കുന്നതാണ് ഇത്തരം കമ്പനികളുടെ സാമ്രാജ്യം. ഈ കമ്പനികളുടെ വിപണിമൂല്യം ചില രാജ്യങ്ങളുടെ GDP ക്ക് മുകളിലാണ്. ഇന്ത്യയിലിരുന്ന് കൊണ്ട് ഇതുപോലുള്ള വമ്പൻ കമ്പനികളിൽ നിക്ഷേപം നടത്താൻ സാധിച്ചാലോ!!.... US ഓഹരി വിപണിയെ ജനപ്രീയമാക്കുന്നത് രണ്ടു കാര്യങ്ങളാണ് ഒന്ന് ഡോളറും രൂപയും തമ്മിലെ വിനിമയ നിരക്കിലെ വെത്യാസം. 2011ൽ ഒരു ഡോളറിന് 44 ഇന്ത്യൻ രൂപയാർന്നു മൂല്യം എന്നാൽ ഇപ്പോൾ 82.76 രൂപയായി ഉയർന്നു . രണ്ടാമത്തെ കാര്യം, fractional shares മാതൃകയിലാണ് US ഓഹരി വിപണി പ്രവർത്തിക്കുന്നത്. fractional shares എന്നു പറഞ്ഞാൽ ഇന്ത്യൻ ഓഹരി വിപണിയിൽ ഒരു ...
News Access is a website that aims to bring the latest news to its readers as quickly as possible......