Skip to main content

Posts

ഒരു മഴ പെയ്താൽ എറണാകുളം ..........എറണാ.........കുളം ആവും

,'ഋഷഭ'; വമ്പൻ പ്രൊജക്റ്റുമായി മോഹൻലാൽ.

വമ്പൻ സിനിമ പ്രഖ്യാപനവുമായി മോഹൻലാൽ. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഒരുങ്ങുന്ന 'ഋഷഭ' എന്ന ചിത്രം സംവിധാനം ചെയ്യുന്നത് നന്ദകുമാറാണ്. ഇത് ഒരു വലിയ ക്യാൻവാസിലുള്ള ചിതമായിരിക്കുമെന്നും ഗൾഫ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ മോഹൻലാൽ വ്യക്തമാക്കി. എവിഎസ്  സ്റ്റുഡിയോസിന്റെ ബാനറിൽ അഭിഷേക് വ്യാസിനൊപ്പം മറ്റ് ചിലരും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത് . തലമുറകളുടെ കഥ പറയുന്ന ചിത്രത്തിൽ ഒരു പിതാവിന്റെ വേഷത്തിലാണ് മോഹൻലാൽ എത്തുക. അദ്ദേഹത്തിന്റെ മകനായി അഭിനയിക്കുവാൻ തെലുങ്ക് നടന് വേണ്ടിയുള്ള തിരച്ചിലിലാണ് അണിയറ പ്രവർത്തകർ. സിനിമയുടെ ചിത്രീകരണം അടുത്ത വർഷം ആരംഭിക്കും.  തെന്നിന്ത്യൻ താരം തൃഷയാണ് ചിത്രത്തിൽ നായികയായി എത്തുക. 'ഹേയ് ജൂഡി'നു ശേഷം തൃഷ എത്തുന്ന മലയാള ചിത്രം കൂടിയാണിത്.