Skip to main content

Posts

മരണത്തിന് മണിക്കൂറുകൾ മുൻപും പ്രതാപ് പോത്തൻ സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു.

  ജീവിതത്തെ കുറിച്ചും മരണത്തെ കുറിച്ചും നിരവധി പോസ്റ്റുകളാണ് അദ്ദേഹം ഫേസ്ബക്കിൽ കുറിച്ചത്.  അദ്ദേഹത്തിന്റെ അവസാന കാലത്തെ ഫേസ്ബുക്ക് പോസ്റ്റുകൾ ഇങ്ങനെ : ‘എനിക്ക് തോന്നുന്നു കലാ രംഗത്ത്, പ്രത്യേകിച്ച് സിനിമയിൽ എല്ലാവരും നിലനിൽപിന് വേണ്ടിയാണ് പരിശ്രമിക്കുന്നത്’ – ജിം മോറിസൺ ‘ഗുണനം എന്നത് ഒരു കളിയുടെ പേരാണ്. എല്ലാ തലമുറകളും ആ കളി കളിക്കുന്നു’. ‘ജീവിതം എന്നത് ബില്ലുകൾ അടയ്ക്കാനാണ്’ ‘ഒരു പ്രശ്‌നത്തിന്റെ മൂലകാരണം ചികിത്സിക്കാതെ ലക്ഷണങ്ങൾക്ക് ചികിത്സ നൽകിയാൽ പിന്നെ നിങ്ങൾക്ക് ഫാർമസിയെ ആശ്രയിക്കേണ്ടി വരും’.

ഫെഡറൽ ബാങ്കിന് 5.72 കോടി രൂപ പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.

ദില്ലി: ഫെഡറൽ ബാങ്കിന്  5.72 കോടി രൂപ പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇൻഷുറൻസ് ബ്രോക്കിംഗ്/കോർപ്പറേറ്റ്  ഏജൻസി സേവനങ്ങളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ പാലിക്കാത്തതിനാണ് പിഴ ചുമത്തിയത്. ഇൻഷുറൻസ് ഏജൻസി സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ജീവനക്കാർക്ക് ഇൻഷുറൻസ് കമ്പനി  പാരിദോഷികങ്ങൾ നൽകുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിൽ ബാങ്ക് പരാജപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സെൻട്രൽ ബാങ്ക് പിഴ ഈടാക്കിയത്   നോ-യുവർ-കസ്റ്റമർ (KYC) മാനദണ്ഡങ്ങൾ പാലിക്കാത്തതിന് ആർബിഐ ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ആർബിഐ 70 ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്. നിരവധി ഉപഭോക്താക്കൾക്ക് യുണീക് കസ്റ്റമർ ഐഡന്റിഫിക്കേഷൻ കോഡ് (യുസിഐസി) അനുവദിക്കുന്നതിൽ ബാങ്ക് ഓഫ് ഇന്ത്യ പരാജയപ്പെട്ടു. സമയപരിധി നീട്ടി നൽകിയിട്ട് പോലും നടപടിക്രമങ്ങൾ പൂർത്തിയാക്കാത്തതിനെ തുടർന്നാണ് നടപടി.  റെഗുലേറ്ററി നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിൽ കൊട്ടക് മഹീന്ദ്ര ബാങ്കിനും ഇൻഡസ്ഇൻഡ് ബാങ്കിനും യഥാക്രമം 1.05 കോടി രൂപയും ഒരു കോടി രൂപയും ആർബിഐ പിഴ ചുമത്തിയിട്ടുണ്ട്. ആർബിഐ ചുമത്തിയത്തിൽ ഏറ്റവും വലിയ പിഴ 58.9 കോടി രൂപയാണ്. 2018-ൽ ഐസിഐസിഐ ബാങ്കിനാണ് ഇത്രയും വലി