Skip to main content

Posts

Showing posts from December, 2022

ചലചിത്ര താരം കൊച്ചുപ്രേമൻ അന്തരിച്ചു.

സിനിമാനടന്‍ കൊച്ചുപ്രേമന്‍ (68) അന്തരിച്ചു. ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികില്‍സലിയായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.  മലയാള ചലച്ചിത്ര അഭിനേതാവും കോമഡി റോളുകൾ കൈകാര്യം ചെയ്യുന്ന നടനുമാണ് കെ.എസ്.പ്രേംകുമാർ എന്നറിയപ്പെടുന്ന കൊച്ചുപ്രേമൻ. 1996-ൽ റിലീസായ ദില്ലിവാല രാജകുമാരൻ എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിൽ സജീവമായത്.1979-ൽ റിലീസായ ഏഴു നിറങ്ങൾ എന്ന സിനിമയാണ് കൊച്ചുപ്രേമൻ്റെ ആദ്യ സിനിമ. 250 ഓളം ചിത്രങ്ങളിൽ വേഷമിട്ട കൊച്ചുപ്രേമൻ സിനിമ കൂടാതെ ടെലി-സീരിയലുകളിലും സജീവമായിരുന്നു. പട്ടാഭിഷേകം, ഓര്‍ഡിനറി, ആക്ഷന്‍ ഹീറോ ബിജു, ട്രിവാന്‍ഡ്രം ലോഡ്ജ്, മായാമോഹിനി, മാട്ടുപ്പെട്ടിമച്ചാന്‍ തുടങ്ങി ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചു.