ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ പ്രകൃതി രമണീയമായ ഒരു സ്ഥലമാണ് തൊടുപുഴ. തൊടുപുഴയുടെ പശ്ചാത്തലത്തിലും മനോഹാരിതയിലും ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന സിനിമയാണ് "സ്വർഗ്ഗത്തിലെ കട്ടുറുമ്പ് " 'മൈന ക്രിയേഷൻസിന്റെ' ബാനറിൽ ശിവൻകുട്ടൻ വടയമ്പാടിയുടെ കഥയ്ക്ക് വിജു രാമകൃഷ്ണൻ തിരക്കഥയും ജസ്പാൽ ഷൺമുഖം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ഫാമിലി സസ്പെൻസ് ത്രില്ലർ സിനിമയാണ് സ്വർഗ്ഗത്തിലെ കട്ടുറുമ്പ്. പ്രണയത്തിന്റെയും, സൗഹൃദത്തിന്റെയും,പ്രതികാരത്തിന്റെയും വ്യത്യസ്ത മുഖങ്ങളാണ് സിനിമ നമ്മുടെ മുന്നിലേക്ക് സമ്മാനിക്കുന്നത്.. സിനിമയുടെ കേന്ദ്ര കഥാപാത്രങ്ങളായി ധ്യാൻ ശ്രീനിവാസനും ഗായത്രി അശോകൻ കൂടാതെ മലയാള സിനിമയിലെ മറ്റു പ്രമുഖ നടീനടന്മാരും സിനിമയുടെ ഭാഗമാവുന്നു. അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച അപ്പാനി ശരത് സിനിമയിലെ ഏറ്റവും പ്രധാനമായ ഒരു കഥാപാത്രത്തെയാണ് കൈകാര്യം ചെയ്യുന്നത്. സംവിധായകനും നടനുമായ ശ്രീകാന്ത് മുരളി, നാരായണൻകുട്ടി, ചാലി പാലാ, ജയകൃഷ്ണൻ, നിർമ്മൽ പാലാഴി, അംബിക മോഹൻ, ഉല്ലാസ് പന്തളം, രാജേഷ് കോബ്ര തുടങ്ങിയ ഒട്ടേറെ സീനിയർ താരങ്ങളോടൊപ്പം നവാഗതരായ ഒരു...